ആ കാര്‍ട്ടൂണ്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്; പുന:പരിശോധിക്കും: മന്ത്രി

AK BALAN
SHARE

ലളിതകലാ അക്കാദമിയുടെ  കാര്‍ട്ടൂണ്‍ പുരസ്കാരം പുന:പരിശോധിക്കാന്‍ തീരുമാനം. ക്രിസ്ത്യന്‍ മത പ്രതീകങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പുരസ്കാരം നേടിയ കാര്‍ട്ടൂണെന്ന വിമര്‍ശനത്തെ തുടര്‍ന്ന്  സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അറിയിച്ചു.

ബലാത്സംഘക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ച് കെകെ സുഭാഷ് വരച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതാണ് വിവാദമായിരിക്കുന്നത്. ബിഷപ്പിന്‍റെ അംശവടിയില്‍ കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ചുവെന്നാണ് ആരോപണം. ഇത് മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ക്രിസ്ത്യന്‍ മത സംഘടനകള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുരസ്കാര നിര്‍ണ്ണയം പുന:പ്പരിശോധിക്കാന്‍ അക്കാദമിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

പിന്നാലെ പുരസ്കാര നിര്‍ണ്ണയം പുന:പ്പരിശോധിക്കാന്‍ തീരുമാനിച്ചതായി അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജന്‍ അറിയിച്ചു. പുരസ്കാരന നിര്‍ണ്ണയത്തില്‍ അക്കാദമി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ട്ടൂണിനെ പിന്തുണച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി രംഗത്ത് വന്നു. വിവാദങ്ങള്‍ ഖേദകരമാണെന്നും  വിമര്‍ശനകലയായ കാര്‍ട്ടൂണിന്‍റെ കൈകെട്ടരുതെന്നും കാര്‍ട്ടൂണ്‍ അക്കാദമി ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...