സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായക നീക്കം; 2004 പ്ലാനുമായി സോണിയ: ആകാംക്ഷ

sonia-gandhi-2
SHARE

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക നീക്കവുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. യു.പി.എ ഘടകകക്ഷികള്‍ക്കു പുറമെ ടി.ആര്‍.എസിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് സോണിയ നടത്തുന്നത്. നവീന്‍ പട്നായിക്കുമായി ചര്‍ച്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ സോണിയ ചുമതലപ്പെടുത്തി

തിരഞ്ഞടുപ്പ് ഫലം വരുന്ന മേയ് 23 ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ ആ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് സോണിയ ഗാന്ധിയുടെ നീക്കം. 2004 ല്‍ യു.പി.എ രൂപീകരണത്തില്‍ നിര്‍ണായകമായിരുന്നു സോണിയയുടെ നീക്കങ്ങള്‍. നിലവിലുള്ള ഘടകകക്ഷികള്‍ക്ക് പുറമെ നവീന്‍ പട്നായിക്കിന്‍റെ ബി.ജെ.ഡിയെയും ഒപ്പം നിര്‍ത്താന്‍ ശ്രമം തുടങ്ങി. ഇതിനായി കമല്‍നാഥിനെയാണ് സോണിയ ചുമതലപ്പെടുത്തിയിട്ടുള്ളത്. ടി.ആര്‍.എസിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു.

ചന്ദ്രശേഖര്‍ റാവുവിന്‍റെ മൂന്നാംമുന്നണി ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ബംഗാളില്‍ മുഖ്യശത്രുവായതിനാല്‍ ബി.ജെ.പിക്കൊപ്പം കൂട്ടുചേരാന്‍ മമതക്ക് കഴിയില്ല. ഫലം വരുന്ന മേയ് 23നോ 24 നോ പ്രതിപക്ഷ പാര്‍ട്ടി യോഗം ചേരാനാണ് കോണ്‍ഗ്രസ് നീക്കം. ഈ യോഗത്തില്‍ മൂന്നു പാര്‍ട്ടികളെയും പങ്കെടുപ്പിക്കാനാണ് സോണിയ ഗാന്ധി തന്നെ മുന്‍കൈയ്യെടുക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.