കമ്മിഷന്‍ ഉത്തരവ് പാലിക്കാതെ മമതയുടെ വിശ്വസ്തന്‍; എഡിജിപിക്കെതിരെ നടപടി ഉണ്ടായേക്കും

mamata-rajeev-kumar
SHARE

തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലംമാറ്റിയ ബംഗാള്‍ എ.ഡി.ജി.പി രാജീവ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല. രാജീവ്കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കിയ കമ്മിഷന്‍ രാവിലെ പത്തിന് ആഭ്യന്തരമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. 

തിരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഇടപെട്ടെന്ന പേരിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്ഥനായ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുത്തത്. അതേസമയം, ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കമ്മിഷനോട് ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.