കെവിൻ വധക്കേസ്; 2 സാക്ഷികള്‍ കൂടി കൂറുമാറി; എണ്ണം അഞ്ചായി

kevin-murder-case-2
SHARE

കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. അലൻ, സുലൈമാൻ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി.

നെല്ലിപ്പള്ളി പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മൊഴിമാറ്റിയ അലൻ കെവിനെ തട്ടിക്കൊണ്ടുപോകാൻ കോട്ടയത്തേക്കുള്ള യാത്രാമധ്യേ പ്രതികൾ നെല്ലിപ്പള്ളി പമ്പിൽ എത്തിയിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ പമ്പിന് മുന്നിൽ നിർത്തിയെന്നും മൂന്നാം പ്രതി ഇഷാൻ ഡീസൽ വാങ്ങിയെന്നും അലൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. മഞ്ഞ ടീഷർട്ട് ധരിച്ച ഒന്നാം പ്രതി സാനു ചാക്കോയാണ് പണം നൽകിയത് ഇതിന് ശേഷം 13 പ്രതികൾ കൂടി നിന്ന് സംസാരിക്കുന്നത് കണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിലുണ്ട്. എന്നാൽ വിസ്താരത്തിനിടെ ഈ മൊഴി അലൻ നിഷേധിച്ചു പ്രതികളെ കണ്ടിട്ടില്ലെന്നും വാഹനങ്ങൾ വന്നതായി ഓർക്കുന്നില്ലെന്നും അമൽ മൊഴി നൽകി. 

താൻ പറഞ്ഞതല്ല പൊലീസ് മൊഴിയായി രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. എട്ടാം പ്രതി നിഷാദിന്റെ അയൽവാസിയാണ് മൊഴിമാറ്റിയ മറ്റൊരു സാക്ഷി സുലൈമാൻ നിഷാദിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സുലൈമാനും വീട്ടിലുണ്ടായിരുന്നു. പരിശോധനക്കിടെ അലമാരയിൽ നിന്ന് നിഷാദ് മൊബൈൽ എടുത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് കണ്ടിരുന്നുവെന്നായിരുന്നു സുലൈമാന്റെ ആദ്യമൊഴി. ഇതേക്കുറിച്ച് അറിയില്ലെന്നാണ് സുലൈമാൻ വിസ്താരത്തിനിടെ മൊഴി നൽകിയത്. 

ഇരുവരും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി. ഇന്നലെ പ്രതികളുടെ അയൽവാസികളായ രണ്ടുപേർ കുറുമാറിയിരുന്നു. ഇന്ന് വിസ്തരിച്ച മറ്റു രണ്ടുപേർ പോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. മൂന്നാംപ്രതി ഇഷാന്റെ അയൽവാസി രജനീഷ്, നാലാംപതി റിയാസിന്റെ അയൽവാസി രതീഷ് എന്നിവരാണ് അനുകൂല മൊഴി നൽകിയത്. പ്രതികളെയും പ്രതികളുടെ മൊബൈൽ ഫോണുകളും സാക്ഷികൾ തിരിച്ചറിഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.