പ്രതീക്ഷ കൈവിടാതെ കെസിആർ; ജഗനെ ഒപ്പം കൂട്ടും: റാവുവിന്റെ പദ്ധതി ഇങ്ങനെ

kcr-jaganmohan-reddy-1
SHARE

കോണ്‍ഗ്രസ്–ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കുള്ള സാധ്യതകള്‍ മങ്ങിയെങ്കിലും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രതീക്ഷ കൈവിട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി ഫെഡറല്‍ മുന്നണി രൂപീകരണ കരുക്കള്‍ നീക്കാനാണ് റാവു ലക്ഷ്യമിടുന്നത്.

തെലങ്കാനയിലെ പതിനേഴ് സീറ്റും തനിക്കൊപ്പം നില്‍ക്കുമെന്നാണ് കെസിആറിന്‍റെ ഉറച്ച വിശ്വാസം. പതിനേഴ് അത്ര വലിയ സംഖ്യയൊന്നുമല്ല. പക്ഷേ ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇരുപതോളം സീറ്റ് പിടിച്ചാല്‍ ഇരുസംസ്ഥാനങ്ങളും കൂടി വലിയ സഖ്യയാകും. അത് വച്ച് കരുക്കള്‍ നീക്കാനാവും ഇനി റാവുവിന്‍റെ ശ്രമങ്ങള്‍. 

രണ്ട് സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്നാലുള്ള സഖ്യ വലുതാണെന്ന് ജഗന്‍ പറഞ്ഞിട്ടുമുണ്ട്. പ്രധാനമന്ത്രിയായില്ലെങ്കിലും ഒരു ഉപപ്രധാനമന്ത്രി പദവിയെങ്കിലും റാവു സ്വപ്നം കാണുന്നുണ്ട്. മകള്‍ കവിതയ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹിക്കുന്ന സ്ഥാനവും വേണം. 

ഡിഎംകെ അധ്യക്ഷന്‍ എംകെ.സ്റ്റാലിനുമായി മൂന്നാം മുന്നണി ചര്‍ച്ചകള്‍ കെസിആര്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.