കുഴൽപ്പണക്കടത്തിന് പിന്നിലും സ്വർണതട്ടിപ്പ് സംഘം; സ്വർണം എത്തിക്കുന്നത് കരിപ്പൂർവഴി

hawala-gang-2
SHARE

മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണക്കടത്തിന് പിന്നിലും സ്വര്‍ണതട്ടിപ്പ് സംഘമുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിക്കുന്ന സ്വര്‍ണം കോയമ്പത്തൂരിലെത്തിച്ചാണ് രൂപമാറ്റം വരുത്തുന്നത്. കഴിഞ്ഞ ദിവസം കുഴല്‍പണവുമായി പാലക്കാട് വാളയാറില്‍ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനോരമ ന്യൂസിന് വിവരം ലഭിച്ചത്. 

കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് വഴി മലപ്പുറം , കോഴിക്കോട് ജില്ലകളിലേക്ക് വ്യാപകമായി കുഴല്‍പ്പണം കടത്തുന്നത് വിദേശബന്ധമുളള സ്വര്‍ണതട്ടിപ്പ് സംഘമാണ്. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിക്കുന്ന സ്വര്‍ണം കോയമ്പത്തൂരിലെത്തിച്ച് രൂപമാറ്റം വരുത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്തും. പിന്നീട് ആര്‍ക്കും പിടികൊടുക്കാതെ േരഖകളില്ലാത്ത പണം കേരളത്തിലേക്ക് എത്തിക്കും.

കഴിഞ്ഞ ദിവസം പാലക്കാട് വാളയാറില്‍ കാറില്‍ കടത്തുകയായിരുന്ന 21 ലക്ഷത്തി മുപ്പത്തിഅയ്യായിരം രൂപ എക്സൈസ് പിടികൂടിയപ്പോള്‍ പ്രതികള്‍ മൊബൈല്‍ഫോണ്‍ നശിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. ബിസ്കറ്റ് , ലായനി രൂപത്തിലായ സ്വര്‍ണത്തിന്റെ  ദൃശ്യങ്ങള്‍ ഫോണിലുണ്ടായിരുന്നു.

പിടിയിലായവര്‍ പെരിന്തല്‍മണ്ണയില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാരായ സുമിത് ജാവീറും, ബാജീവ് റാവുമാണ്. തമിഴ്നാട്ടിലേക്ക് പതിവായി സ്വര്‍ണവുമായി പോയി തിരികെ പണവുമായി വരു‌ന്നവര്‍. എത്ര പിടിക്കപ്പെട്ടാലും പ്രതികള്‍ക്ക് രക്ഷപെടാന്‍ നിയമപഴുതുകള്‍ ഏറെയുണ്ട്. കളളക്കടത്ത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.