ബിജെപി സര്‍ക്കാരുണ്ടാക്കുന്നത് തടയും; എല്ലാ സാധ്യതകളും ഇല്ലാതാക്കും: ഗുലാംനബി ആസാദ്

ghulam-nabi-azad-1
SHARE

ബിജെപി വീണ്ടും അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനകളിലൂടെ നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത എല്ലാ രക്തസാക്ഷികളെയുമാണ് അവഹേളിച്ചത്. രാഹുല്‍ ഗാന്ധി വയനാട് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഗുലാംനബി ആസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ആര്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നത് തടയാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ മുന്‍കരുതല്‍ എടുക്കുന്നുെവന്ന സൂചനകള്‍ ശരിവെയ്ക്കുകയാണ് ഗുലാം നബി ആസാദ്. വേവ്വെറയാണ് മല്‍സരിച്ചതെങ്കിലും വിധി വരും മുന്‍പ് കോണ്‍ഗ്രസ് എല്ലാ മതേതരപ്പാര്‍ട്ടികളെയും ഒന്നിച്ച് നിര്‍ത്തുമെന്ന് ആസാദ് പറഞ്ഞു. 

പൊള്ളത്തരങ്ങള്‍ പുറത്തായതോടെ മോദി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുയാണ്. അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്നത് അതിമോഹമാണ്. നാലു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് രാഹുല്‍ വയനാട് വിജയിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.