ബംഗാളിലെ വിലക്ക് മോദി മടങ്ങിയ ശേഷം; കമ്മീഷനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

rahul-election-modi-1
SHARE

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനരീതി പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. അധികാരത്തിലെത്തുമ്പോള്‍ ഇക്കാര്യം പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍േജവാല പറഞ്ഞു. ബംഗാളില്‍ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത്മണി വരെ നിശ്ചയിച്ചത് മോദിയുടെ റാലികള്‍ സുഗമമായി നടക്കുന്നതിനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭരണപക്ഷത്തിന് താല്‍പര്യമുള്ളരെ നിയമിക്കുന്ന രീതി ജനാധിപത്യത്തിന് നല്ലതല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കമ്മിഷന്റെ സുതാര്യവും സ്വതന്ത്രവുമായ പ്രവര്‍ത്തനത്തിന് നിയമനരീതി പുനഃപരിശോധിക്കണം.  23ന് അധികാരത്തിലേറിയ ശേഷം അക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.

ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്.  പ്രചാരണ സമയം രാത്രി പത്ത് മണി വരെയാക്കിയത് ഇന്ന് വൈകിട്ട് ബംഗാളില്‍ നിശ്ചയിച്ചിട്ടുള്ള മോദിയുടെ രണ്ട് റാലികള്‍ക്ക് വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഥുരാപുരില്‍ വൈകിട്ട് നാലരയ്‍ക്കും ദംദമില്‍ 6.10നുമാണ് മോദിയുടെ റാലികള്‍. ഇതിനിടെ, അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മമത ബാനര്‍ജിക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.