ബംഗാളിലെ അടിയിൽ ഐക്യം പിറക്കുന്നു; മമതയെ തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

saonia-mayawathi-mamata-rah
ഫയൽ ചിത്രം
SHARE

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാഷ്ട്രീയ ചര്‍ച്ചകളിലൂടെ രൂപപ്പെടേണ്ട പ്രതിപക്ഷ ഐക്യം ബംഗാളിന്റെ പേരില്‍ നേരത്തെ ഉരുത്തിരിയുന്നു. ബംഗാളിലെ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ കളിപ്പാവയാകുന്നുവെന്ന് കോണ്‍ഗ്രസും ബിഎസ്പിയും ടിഡിപിയും കുറ്റപ്പെടുത്തി. അതേസമയം അമിത് ഷായുടെ റാലിക്കിടെ തകര്‍ക്കപ്പെട്ട ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തൃണമൂലിന് പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ബദ്ധശത്രുവായ മമതയെ കുറ്റപ്പെടുത്താന്‍ തയാറായില്ല എന്നത് ശ്രദ്ധേയമാണ്. മോദിയും അമിത് ഷായും ചേര്‍ന്ന് മമതയെ വേട്ടയാടുകയാണെന്ന് മായാവതി കുറ്റപ്പെടുത്തി. 

അതേസമയം, ബംഗാളികളുടെ വികാരമായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അമിത് ഷായുടെ റോഡുഷോയ്ക്കിടെ തകര്‍ക്കപ്പെട്ടത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് മമത. അപകടം മനസിലാക്കിയ പ്രധാനമന്ത്രി പ്രതിമ തകര്‍ത്തത് തൃണമൂലാണെന്ന് കുറ്റപ്പെടുത്തി. 

തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങളില്‍ ഉടക്കിനിന്ന വിശാലപ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രധാനപാര്‍ട്ടികള്‍ സംഭവവികാസങ്ങളെ നോക്കികാണുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.