ഗോഡ്സെ സ്തുതി: സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു

Pragya-Singh-Thakur16
ANI/Twitter
SHARE

മഹാത്മാഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശത്തില്‍  ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞു. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെ അപമാനിച്ചവര്‍ക്ക് രാജ്യം മാപ്പു നല്‍കില്ലെന്ന് പ്രജ്ഞയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചു. 

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്സെയാണെന്ന കമല്‍ഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന്‍റെ ഗോഡ്സെ സ്തുതി. ഗോഡ്സെ രാജ്യസ്നേഹിയാണ്. രാജ്യസ്നേഹിയായിത്തന്നെ തുടരും. ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രജ്ഞ പറഞ്ഞു

വിവാദമായതോടെ മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷനു മുന്നില്‍ പ്രജ്ഞ മാപ്പു പറഞ്ഞു. നേരത്തെ പ്രജ്ഞയുടെ പ്രസ്താവന തള്ളി ബി.ജെ.പി രംഗത്തെത്തിയിരുന്നു. അതേസമയം ഗാന്ധിജിയെ വാക്കുകള്‍ കൊണ്ട് വീണ്ടും വെടിയുതിര്‍ക്കുകയാണ് ബിജെ.പിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. അധിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കിയ ശേഷം മാപ്പ് പറയുന്നതാണ് ബി.ജെ.പിയുടെ സംസ്കാരമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.