നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു; ചെന്നൈയ്ക്ക് പോയ രണ്ട് മലയാളികൾ മരിച്ചു

villupuram-accident
SHARE

തമിഴ്നാട്ടിലെ വില്ലുപുരത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ചങ്ങനാശേരി സ്വദേശികളായ വിൽസൺ , ലിസ്ബത്ത് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്. ദേശീയപാതയുടെ ഡിവൈഡറിൽ വച്ചുപിടിപ്പിച്ച ചെടികൾക്ക് വെള്ളം നനക്കാൻ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇവർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന വിൻസന്റ് അപകടസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിസബത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 

ഇന്ന് പുലർച്ചെ നാലുമണിക്കാണ് ചങ്ങനാശേരിയിൽ നിന്നും കുടുംബം ചെന്നൈക്ക് തിരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാറിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ്  പൊലീസിന്റെ നിഗമനം. മരിച്ച ലിസ്ബത്തിന്റെ പിതാവും, ഭർതൃപിതാവുമാണ് പരുക്കുകളോടെ ചികിത്സയിലുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.