'വീണ്ടും പരീക്ഷ എഴുതാം'; അധ്യാപകന്‍ പരീക്ഷയെഴുതിയ വിദ്യാർഥികൾ സമ്മതിച്ചു

mukkam-neelashwaram-school
SHARE

കോഴിക്കോട്  മുക്കം നീലേശ്വരം സ്കൂളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് സംശയിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ എസ്. എസ്. വിവേകാനന്ദന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അതിനിടെ വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി നിഷാദ് വി. മുഹമ്മദ്  മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.

നാല് പ്ലസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ പൂര്‍ണമായി മാറ്റി എഴുതുകയും 32 പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ തിരുത്തിയെഴുതുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് വെറും പ്രാഥമിക കണ്ടെത്തലാണെന്നും വിശദമായി പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും സര്‌‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം മാത്രമല്ല മുന്‍ വര്‍ഷങ്ങളിലും ഇത്തരം ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. 

നിലവില്‍ അധ്യാപകനായ നിഷാദ് വി. മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ. റസിയ, പരീക്ഷാ ചുമതലയുള്ള പി.കെ. ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. അതിനിടെ പരീക്ഷ വീണ്ടും എഴുതണമെന്ന്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഇവര്‍ക്കായി സ്കൂളില്‍ പ്രത്യേക സൗകര്യം ഒരുക്കും. ഒളിവില്‍ കഴിയുന്ന നിഷാദ് വി. മുഹമ്മദ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഈ മാസം 17ന് പരിഗണിക്കും.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.