'വിദേശിയുടെ മകനെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ല'; പ്രതിഷേധം; നാടകീയത; വിഡിയോ

congress-protest
SHARE

കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ദേശീയ പതാകയുമായെത്തിയ പ്രതിഷേധക്കാരന്‍ മുദ്രാവാക്യം മുഴുക്കി. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ സ്വദേശി നാച്ചികേതയാണ് വന്ദേമാതരം, ഭാരത്‍മാതാ കീജയ് വിളികളുമായി വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. യോഗി ആദിത്യനാഥിനെ ജഗദീഷ് സിങ് ബിഷ്ട് എന്ന് വിളിക്കുന്നത് അപമാനകാരമാണെന്നും നാച്ചികേത വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒരു വിദേശിയുടെ മകൻ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ലന്ന് പുറത്തിറങ്ങിയ ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. അതിക്രമിച്ച് കയറിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളിന് പുറത്താക്കി. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.