മകൾ മരിച്ചിട്ടും കുലുങ്ങിയില്ല; ബാങ്കിന് നേരെ രോഷം; കുറിപ്പിന് പിന്നാലെ ചുരുളഴിഞ്ഞു

suicide-letter-chandran
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തിയ സംഭവത്തിൽ പത്തൊമ്പതുകാരി വൈഷ്ണവിയാണ് ആദ്യം മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ അമ്മ ലത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വൈകിട്ടോടെ മരിച്ചു. ഈ മരണവാർത്ത പുറത്ത് വന്നപ്പോഴും ഭാവവിത്യാസങ്ങളില്ലാതെയാണ് വൈഷ്ണവിയുടെ പിതാവും ലേഖയുടെ ഭർത്താവുമായ ചന്ദ്രൻ പ്രതികരിച്ചത്.

രാവിലെ മുതല്‍ ബാങ്കില്‍നിന്ന് വിളിച്ച് പണം ചോദിച്ച് സമ്മര്‍ദം ചെലുത്തിയതില്‍ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന്  ചന്ദ്രൻ ലോകത്തെ വിശ്വാസിപ്പിച്ചു. ഇതോടെ മന്ത്രിമാർ ഉൾപ്പടെ ബാങ്കിന്റെ നടപടിക്കെതിരെ രംഗത്തെതി. സാമൂഹികമാധ്യമങ്ങളിൽ ബാങ്കിനെ രോഷം ഉയർന്നു. ഇതോടെ വിവിധ കോണുകളിൽ ബാങ്കിനെതിരെ പ്രതിഷേധം തുടങ്ങി.

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍  മരിച്ചശേഷവും  പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍. ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ചായിരുന്നു വിളികള്‍. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.

ജപ്തി ഭീഷണിയെന്ന ആരോപണം രാവിലെയും ചന്ദ്രൻ ആവർത്തിച്ചപ്പോൾ സമൂഹം ഒറ്റക്കെട്ടായി അയാളുടെ ഒപ്പം നിന്നു.  കാനറാ ബാങ്ക് ശാഖകൾക്ക് മുമ്പിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് അപ്രതീക്ഷിത വഴിത്തിരിവായി ആത്മഹത്യാ കുറിപ്പ് പുറത്തു വരുന്നത്. 

ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെ ദുർമന്ത്രവാദത്തിന്റേയും കുടുംബവഴക്കിന്റേയും കഥകള്‍ ഓരോന്നായി ചുരുളഴിഞ്ഞു. വീടിനു പിൻവശത്തെ പ്രത്യേകം തയാറാക്കിയ തറയിൽ മന്ത്രവാദം നടന്നിരുന്നതായി ഉറ്റബന്ധുക്കൾ സ്ഥിരീകരിച്ചു. ദുരൂഹതകൾക്കിടെ ലേഖയുടെയും വൈഷ്ണവിയുടേയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനേയും ഉറ്റബന്ധുക്കളുടേയും പൊലീസ് അറസ്റ്റു ചെയ്തതോടെ ജനം തുറന്നു പറഞ്ഞു ഇന്നലെ ആരുമറിയാതെ പോയ കഥകൾ. മന്ത്രവാദം നടന്നിരുന്നതായി സഹോദരിയും ഭർത്താവും  സ്ഥിരീകരിച്ചു. അലമുറകൾക്കിടയിൽ ലേഖയുടേയും വൈഷ്ണവി യുടേയും മൃതദേഹേങ്ങൾ മലയിക്കടയിലെ വസതിക്ക് പിൻവശത്ത് സംസ്കരിച്ചു. ചിതയണഞ്ഞെങ്കിലും മരണം സംബന്ധിച്ച ദുരൂഹതകൾ പുകയുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.