സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് പിണറായി; മതവിദ്വേഷം പ്രചരിപ്പിക്കുന്നു

cm-on-last
SHARE

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. അന്വേഷണത്തില്‍ സംഭാഷണം രാഘവന്റേത് തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രമ്യ ഹരിദാസിന്റേതും രാഘവന്റേതും വ്യത്യസ്ത വിഷയങ്ങളാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയധ്രുവീകരണത്തിനും മതവിദ്വേഷം പ്രചരിപ്പിക്കാനും ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ വംശഹത്യകള്‍ക്ക് നേതൃത്വം നല്‍കിയവരെ എത്തിച്ച് റോഡ് ഷോ നടത്തി. വിവിധ മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. താല്‍ക്കാലികനേട്ടത്തിന് മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ത്താല്‍ വന്‍ ആപത്തുണ്ടാകുമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.