തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ശശി തരൂരിനെതിരെ കേസെടുത്തു

shashi-tharoor-1
SHARE

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ശശിതരൂരിനെതിരെ കേസെടുത്തു.  'വൈ ഐആം എ ഹിന്ദു' എന്ന പുസ്തകത്തിന്‍റെ ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതിനാണ് കേസ്. 

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ അടിയൊഴുക്കുകളില്‍ പ്രതീക്ഷിച്ചും ആശങ്കയോടെയും സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് കേസ്. ഇടത് വോട്ടുകളും സ്വീകരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞപ്പോള്‍ അത് സ്വപ്നം മാത്രമെന്ന് സി.ദിവാകരനും ആരൊക്കെ വോട്ട് മറിച്ചാലും ജയിക്കുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. സമുദായ വോട്ടുകളിലെ ചാഞ്ചാട്ടത്തിലാണ് പത്തനംതിട്ടയിലും അവസാന കണക്കെടുപ്പുകള്‍.

ഇഞ്ചോടിഞ്ച് പിന്നോട്ടില്ലാത്ത ത്രികോണ മല്‍സരവേദിയായ തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്‍പിക്കാന്‍ ഇടത് വോട്ടും തനിക്ക് വേണമെന്ന പ്രസ്താവനയോടെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി. ദിവാകരന്‍ പൂര്‍ണമായും ഇത് നിഷേധിക്കുന്നു. 

അടിയൊഴുക്കും മറികടക്കുമെന്നാണ് കുമ്മനത്തിന്റെ ആത്മവിശ്വാസം. മറ്റൊരു ത്രികോണ മല്‍സരവേദിയായ പത്തനംതിട്ടയില്‍ അടിയൊഴുക്കില്‍ പ്രതീക്ഷിക്കുന്നത് ബി.ജെ.പിയാണ്. സ്വന്തം വോട്ടുകളില്‍ വിള്ളലില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആന്റോ ആന്റണിയും വീണാ ജോര്‍ജും. ആറ്റിങ്ങലും മാവേലിക്കരയും അവസാനലാപ്പിലും പ്രവചനാതീതമായ കുതിക്കുകയാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.