
ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ചുവിക്കറ്റ് വിജയം. 164 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി രണ്ടു പന്ത് ശേഷിക്കെ മറികടന്നു. ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടിപുറത്താകാതെ നിന്നു. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 37 പന്തില്‍ 69 റണ്‍സെടുത്ത ക്രിസ് ഗെയിലിന്റെ മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. 13ാം ഓവറില്‍ ക്രിസ് ഗെയില്‍ പുറത്തായതിന് ശേഷം 57 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഡല്‍ഹിയുടെ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ മൂന്നുവിക്കറ്റ് വീഴ്ത്തി .