കൊന്ന് കത്തിയുമായി യുവാവ് കമ്മിഷണറുടെ ഓഫിസിൽ, നാടകീയ രംഗങ്ങൾ; നടുക്കം

calicut-murder
SHARE

കോഴിക്കോട് നഗരമധ്യത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നില്‍ ഒരാളെ കുത്തിക്കൊന്നു. നഗരത്തില്‍ അലഞ്ഞുതിരഞ്ഞുനടക്കുന്ന  തമിഴ്നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം കമ്മിഷണര്‍  ഓഫിസിലേക്ക് ഓടിക്കയറിയ നാദാപുരം വളയം സ്വദേശിയെ പൊലിസ് അറസ്റ്റു ചെയ്തു.

ഇരുപത്തിനാലു മണിക്കൂറും കാവല്‍ക്കാരുള്ള സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസ് കവാടത്തിനു മുന്നിലാണ് കൊലപാതകം. ഇടതടവില്ലാതെ ആളുകള്‍ നടന്നുപോകുന്ന വഴിയിലിട്ട് വയോധികന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കത്തിയുമായി  കമ്മിഷണറുടെ ഗാര്‍ഡ് റൂമിലേക്ക് ഓടികയറിയ നാദാപുരം വളയം സ്വദേശി പ്രഭിന്‍ദാസിനെ പൊലിസ് അറസ്റ്റു ചെയ്തു. ഞാനൊരാളെ കുത്തിയെന്ന് ഇയാൾ സ്റ്റേഷനിലെത്തി പറഞ്ഞു. പൊലീസുകാർ റോഡിലിറങ്ങി നോക്കിയപ്പോൾ കഴുത്തിൽ കുത്തുകൊണ്ട് ഒരാൾ വരുന്നതാണ്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തൊഴില്‍രഹിതനായ പ്രഭിന്‍ദാസ് മാനോ ദൗര്‍ബല്യമുള്ളയാളാണെന്നാണ് സൂചന. ജയിലിൽ പോകാനായി കൊലപെടുത്തിയെന്നാണ് ഇയാള്‍ ഗാര്‍ഡ് റൂമിലെ പൊലിസുകാരോട് പറഞ്ഞത്. കൊല്ലപെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് തമിഴ് പത്രങ്ങളും പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശിയാണ് കൊല്ലപെട്ടതെന്ന അനുമാനത്തിലാണ് പൊലിസ്. മൃതദേഹം  മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.