ആംആദ്മി പാര്‍ട്ടി എല്‍ഡിഎഫിനെ പിന്തുണയ്ക്കും; സി.ആര്‍ നീലകണ്ഠന് സസ്പെന്‍ഷന്‍

kejriwal-pinarayi-neelakhan
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. രാഷ്ട്രീയകാര്യ സമിതിയുമായി കൂടിയാലോചിക്കാതെ തീരുമാനമെടുത്തതിനാലാണ് നടപടി. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി എല്‍.ഡി.എഫിനെ പിന്തുണയ്ക്കും. 

2014ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടരലക്ഷത്തിലധികം വോട്ടുപിടിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ച പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി അടക്കമുള്ള ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യനീക്കം പാളിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത് കേന്ദ്രനേതൃത്വത്തെ ചൊടിപ്പിച്ചു. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനം എടുത്തതിന് നീലകണ്ഠനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. 

പി.ടി. തുഫൈലിനാണ് താല്‍ക്കാലിക ചുമതല. സംസ്ഥാനത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു. പകരം സിപിഎം ഡല്‍ഹിയില്‍ തിരിച്ചു പിന്തുണയ്ക്കും.

MORE IN BREAKING NEWS
SHOW MORE