ബിജെപി എംപിക്കെതിരെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഷൂസേറ്: വിഡിയോ

shoe
SHARE

‍ഡല്‍ഹിയിലെ ബി.െജ.പി ദേശീയ ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിനിടെ ഷൂസേറ്. ബി.ജെ.പി വക്താവും എം.പിയുമായ ജി.വി.എല്‍.നരസിംഹറാവു സംസാരിക്കുന്നതിനിടെയാണ് ഷൂസേറുണ്ടായത്. മലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞയെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നരസിംഹറാവു. 

ഇതിനിടെ, കാണ്‍പൂര്‍ സ്വദേശി ഡോ. ശക്തി ഭാര്‍ഗവ് ഡയസിലേക്ക് ഷൂസെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തി ഭാര്‍ഗവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.