മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ കുരുക്ക്; പി.എസ്.ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസ്

Sreedharan-Pillai17-4
SHARE

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു. ‌മതസ്പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന് ഇടയാക്കി എന്നി കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരമാമ് കേസ്. വി.ശിവന്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പൊലീസ് നടപടിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നു പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

 ഏപ്രില്‍ 13 നു ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കവേയുള്ള ശ്രീധരന്‍പിള്ളയുടെ ഈ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവനയ്ക്കെതിരെ യു.ഡി.എഫ് ,എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ആറ്റിങ്ങലിലെ എല്‍.ഡി.എഫ്  പാര്‍ലമെന്‍ററി പാര്‍ട്ടി കണ്‍വീനര്‍ വി.ശിവന്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.153,153 എ  എന്നീ  ജാമ്യമില്ലാ  വകുപ്പുകള്‍ പ്രകാരം വ്യത്യസ്ത മത വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന ,രാജ്യദ്രോഹമായി കരുതുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസിനെകുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.