കൊടുംക്രൂരതയില്‍ അമ്മ അറസ്റ്റില്‍; ജീവനോട് മല്ലിട്ട് കുഞ്ഞ് ആശുപത്രി‌യില്‍‌

childmother-arrest
SHARE

ആലുവയി‍ല്‍ മൂന്നുവയസുകാരനെ മര്‍ദിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള  കുറ്റങ്ങളാണ് ചുമത്തിയത്. അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. 

എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് പറഞ്ഞു. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു. 

 മാരകമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരനെ മർദ്ദിച്ചത് സ്വന്തം അമ്മ തന്നെയെന്ന് കണ്ടെത്തിയിരുന്നു. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മയുടെ മൊഴിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. ശസ്ത്രക്ക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.  

 കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ തലയോടിൽ ഗുരുതര പൊട്ടലുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. ഇതെല്ലാം കുട്ടിയുടെ അമ്മ ഏല്പിച്ചതാണ് എന്നാണ് പോലീസ് നിഗമനം. അനുസരണക്കേടിന് ശിക്ഷിചു എന്നാണ് അവരുടെ ഭാഷ്യം. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് ഉറപ്പില്ല. ജാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുകയാണെന്ന് കമ്മീഷണർ എസ് സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.  

 വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം രാവിലെ യോഗംചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.