97 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം; തമിഴകവും ബൂത്തിലെത്തും: നിർണായകം

vote
ഫയൽ ഫോട്ടോ
SHARE

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോകുന്ന 97 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഉത്തരേന്ത്യയിലെ 43 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 54 സീറ്റുകളിലും വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. തുടർച്ചയായ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ  പശ്ചാത്തലത്തിൽ പ്രചാരണവേദികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷണം ശക്തമാക്കി. 

രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഡിലാണ് ക്യാംപ് ചെയ്യുന്നത്. കേരളത്തിലുള്ള രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ മറ്റു  നേതാക്കളാണ് കോൺഗ്രസ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുക. രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന  ഉത്തർപ്രദേശിലെ 8 സീറ്റുകളിലും മഹാരാഷ്ട്രയിലെ പത്തിടത്തും ബിഹാർ, അസം, ഒഡീഷ എന്നിവടങ്ങളിൽ അഞ്ച് വീതവും ബംഗാളിലെയും ഛത്തീസ്ഗഡിലെയും  മൂന്ന് സീറ്റുകളിലും ഇന്നാണ് കൊട്ടിക്കലാശം. കശ്മീരിൽ ശ്രീനഗർ അടക്കം രണ്ട് മണ്ഡലങ്ങളലും ഇന്ന് പ്രചാരണച്ചൂടൊഴിയും. 

ആദ്യഘട്ടത്തിൽ ഇലക്ട്രാേണിക് വോട്ടിങ് യന്ത്രങ്ങൾ വ്യാപകമായി പണിമുടക്കിയത് വിവാദമായിരുന്നു. ഈ സാഹചര്യം രണ്ടാംഘട്ടത്തിൽ ആവർത്തിക്കാതിരിക്കാനുള്ള പരിശോധനകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. വിദ്വേഷ പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് നേരിടുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,  ബിഎസ്പി അധ്യക്ഷ മായാവതി, കേന്ദ്രമന്ത്രി മേനക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവർക്ക്  രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ദിനം നഷ്ടമാകും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.