കമ്മിഷന്റെ അധികാരങ്ങൾ ഇന്ന് കോടതിയിൽ; നേതാക്കള്‍ക്കെതിരെയുള്ള നടപടി അറിയിക്കും

supreme-court
SHARE

പെരുമാറ്റച്ചട്ടലംഘനങ്ങള്‍ നേരിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷനുളള അധികാരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. പരിമിതമായ അധികാരമേ ഉളളുവെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാടിനെ തുടര്‍ന്നാണ് വിഷയം വിശദമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. കമ്മിഷന്‍റെ ഒരു ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കുമെതിരെ എടുത്ത നടപടിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചേക്കും. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രാഷ്ട്രീയനേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും നീതിപൂര്‍വമായ തിരഞ്ഞെടുപ്പിന് റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതലസമിതി രൂപീകരിക്കണമെന്നുമുളള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.