അധികാരം ബോധ്യപ്പെട്ടെന്ന് മനസിലാക്കുന്നു; നടപടിക്ക് പിന്നാലെ കമ്മിഷനെ തുണച്ച് കോടതി

election-commission-sc-1
SHARE

പെരുമാറ്റച്ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തൃപ്തികരമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം ബോധ്യപ്പെട്ടെന്ന് മനസിലാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പറഞ്ഞു. കമ്മിഷന് കോടതി കൂടുതല്‍ ഉത്തരവുകള്‍ നല്‍കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 

പ്രചാരണവേളയിൽ വര്‍ഗീയപരാമര്‍ശം നടത്തിയ നേതാക്കളുടെ പ്രചാരണം കമ്മിഷന്‍ ഇന്നലെ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷനെ തുണച്ച് കോടതി രംഗത്തെത്തിയത്.

 എന്നാൽ പ്രചാരണവിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇതോടെ മായാവതിക്ക് രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ദിനം നഷ്ടമാകും. 

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത് വന്നിരുന്നു. വിവാദപരാമര്‍ശങ്ങളില്‍ യോഗി ആദിത്യനാഥിനും മായാവതിക്കുമെതിരെ എന്ത് നടപടി എടുത്തെന്ന് കോടതി  ആരാഞ്ഞിരുന്നു. എന്നാൽ പരിമിതമായ അധികാരമേ ഉളളുവെന്നായിരുന്നു കമ്മിഷന്റെ മറുപടി . ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍.

ഇന്നലെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് കമ്മിഷന്‍ നടപടികളുമായി രംഗത്ത് എത്തിയത്. ലീഗിനെതിരായ വൈറസ് പരാമര്‍ശത്തിന്‍രെ പേരില്‍ യോഗി ആദിത്യ നാഥിനെതിരെയും മായാവതിക്കെതിരെയും പിന്നാലെ അസം ഖാന്‍, മേനകാ ഗാന്ധി എന്നിവര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.