പ്രചാരണച്ചൂടേറ്റി രാഹുൽ ഇന്ന് നാലിടങ്ങളിൽ; ഉച്ചക്ക് മാണിയുടെ വീട്ടിൽ

rahul-3
SHARE

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സംസ്ഥാനത്തെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര,പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്ക് പാലായിലെത്തി കെ.എം മാണിയുടെ ബന്ധുക്കളെയും സന്ദര്‍ശിക്കും. വയനാട്ടിലും പാലക്കാട്ടുമാണ് നാളെത്തെ പ്രചാരണപരിപാടികള്‍. 

രാത്രി പത്തേമുക്കാലോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ഗാന്ധി തിരുവനന്തപുരത്തെത്തിയത്. ശംഖുമുഖത്തെ സ്വകാര്യ ഹോട്ടലില്‍  എത്തിയ രാഹുലിനെ  കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചു. സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന രാഹുല്‍ രാവിലെ ഹെലികോപ്ടറില്‍  പത്തനാപുരത്തേക്ക് പോകും. സെന്റ്  സ്റ്റീഫന്‍സ് കോളജ് മൈതാനത്ത്  ഒൻപതേകാലിന് ആദ്യ യോഗം. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തി ആന്റോ ആന്റണിക്കായി വോട്ടുതേടും.

ശേഷം ഹെലികോപ്ടറില്‍ പാലയിലേക്ക് പോകുന്ന രാഹുല്‍ അന്തരിച്ച കെ.എം മാണിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ആലപ്പുഴയിലെ യോഗം. അതിനുശേഷം അഞ്ചു മണിയോടെ  തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രിയോടെ  കണ്ണൂരിലേക്ക് പോകുന്ന കോൺഗ്രസ് അധ്യക്ഷൻ നാളെ  രാവിലെ ഏഴരയ്ക്ക് കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളെുമായി കൂടിക്കാഴ്ച നടത്തും. വയനാട്ടില്‍ ബത്തേരിയിലും, തിരുവമ്പാടിയിലും വണ്ടൂരിലുമാണ് രാഹുലിന്റ പ്രചാരണപരിപാടികള്‍. വൈകിട്ട് പാലക്കാട് തൃത്താലയിലും രാഹുല്‍ഗാന്ധി പ്രസംഗിക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.