പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ചു, അബുദാബിയിലേക്ക് കടന്നു; കുടുക്കിയത് നാടകീയമായി

kochi-man
SHARE

കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക്  നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട്‌ സ്വദേശി മനു ആണ് പിടിയിലായത്. സംഭവ ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ സമ്മർദം ചെലുത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിളിച്ച് വരുത്തി എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്കും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിക്കും നേരെ കഴിഞ്ഞ മാസം 15 തീയതിയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.