'വരൂ, രാഹുലിനെതിരെ വയനാട്ടിൽ പ്രചരണം നടത്തു'; മോദിയെ വെല്ലുവിളിച്ച് ഖുശ്ബു

kushbu-3
SHARE

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമെന്ന് ചലച്ചിത്ര താരവും കോൺഗ്രസ് വക്താവുമായ  ഖുശ്ബു. ലിംഗ സമത്വത്തിനായുള്ള കോടതി വിധി അംഗീകരിക്കുന്നുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ പെട്ടന്ന് മാറ്റാനാവില്ല .വയനാട്ടില്‍ രാഹുൽ ഗാന്ധിക്കായി  ഖുശ്ബുവിന്റെ റോഡ്‌ഷോ നടന്നു .

 ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്ന് എഐസിസി വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു പറഞ്ഞു. എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ ഒറ്റയടിക്കു മാറ്റാനാകില്ല.

വയനാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയാതായിരുന്നു ഖുശ്‌ബു. രാഹുലിനെതിരെ വയനാട്ടില്‍ വന്ന് പ്രചാരണം നടത്താന്‍ നരേന്ദ്ര മോദിയെ ഖുശ്‌ബു വെല്ലുവിളിച്ചു. പൊതു യോഗത്തിനു ശേഷമായിരുന്നു റോഡ് ഷോ . 20 കിലോമീറ്ററോളം നീണ്ട  റോഡ്‌ഷോ കാണാൻ നിരവധി പേരെത്തി. പനമരതാണ് റോഡ് ഷോ അവസാനിച്ചത്. ഇന്നും ഖുശ്‌ബു മണ്ഡലത്തിൽ പ്രചാരണം തുടരും .

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.