നോട്ടര്‍ ഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; ആളപായമില്ല

cathedral
SHARE

ഫ്രാന്‍സിലെ പ്രശസ്തമായ നോട്ടര്‍ ഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. കത്തീഡ്രലിന്റെ ഗോപുരവും മേല്‍ക്കൂരയുടെ സിംഹഭാഗവും  തകര്‍ന്നുവീണു. ആളപായമില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനസേനാപ്രവര്‍ത്തകന് പരുക്കേറ്റു. പുലര്‍ച്ചെയോടെയാണ് തീ നിയന്ത്രണവിധേയമായത്. കത്തീഡ്രലിലെ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് അന്ഗിബാധയുണ്ടായത്. സംഭവിച്ചത് വന്‍ ദുരന്തമെന്നും പള്ളിയുടെ പ്രൗഡി എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുമെന്നും കത്തീഡ്രല്‍ സന്ദര്‍ശിച്ചശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണ്‍ പറഞ്ഞു. പള്ളിയെ വീണ്ടെടുക്കാന്‍ രാജ്യാന്തരതലത്തില്‍ ധനസമാഹരണം നടത്താനും പദ്ധതികളുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.