പ്രചാരണം ഊർജിതമാക്കി മുന്നണികൾ; രാഹുലിന്റെ വരവിൽ പ്രതീക്ഷയോടെ കോൺഗ്രസ്

wayanad-election-2
SHARE

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കി മുന്നണികൾ. മറ്റന്നാൾ രാഹുൽ ഗാന്ധി  പങ്കെടുക്കുന്ന പരിപാടികളിൽ വൻ ജനപങ്കാളിത്തം ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ദേശീയ നേതാക്കളെ എത്തിച്ചു അവസാനഘട്ടത്തിൽ മുൻ‌തൂക്കം നേടാനാണ് എൽഡിഎഫ്, എൻഡിഎ ശ്രമം.

തിരുനെല്ലി ക്ഷേത്ര സന്ദർശനമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ആദ്യപരിപാടി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ മേഖലയിൽ എസ്പിജി കർശന പരിശോധനകൾ തുടരുകയാണ്. ബത്തേരിയിലെ രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിൽ വൻ ജനാവലിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് . ഭവന സന്ദർശനങ്ങളും യുഡിഎഫ് നേതാക്കളുടെ മണ്ഡല പര്യടനവുമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. ഓരോ വീടുകളിലും രണ്ടു വട്ടം കൂടി സന്ദർശിക്കും.

ഇതുവരെയുള്ള പ്രചാരണ പ്രവർത്തങ്ങൾവെച്ചു നോക്കുമ്പോൾ മുന്നിലുള്ളത് എൽ ഡി എഫാണ്. മണ്ഡലങ്ങളിൽ മൂന്ന് തവണ എൽഡിഎഫ് സ്ഥാനാർഥി പിപി സുനീർ പര്യടനം നടത്തി. അമിത് ഷാ ഉൾപ്പെടെയുള്ളവരെ മണ്ഡലത്തിലെത്തിച്ചു ഒപ്പം പിടിക്കാനാണ് എൻഡിഎയുടെ  നീക്കം. മാവോയിസ്റ്റ് ഭീഷണിയും തുഷാർ വെള്ളാപ്പള്ളി പ്രചാരണായുധമാക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.