‌‌‌അവസരവാദ സഖ്യം ഇടതുപക്ഷത്തിന്‍റെ അടിത്തറ ഇളക്കും: തമ്പി ദുരൈ

thambi-durai--2
SHARE

അവസരവാദ സഖ്യങ്ങള്‍ ഇടതുപക്ഷത്തിന്‍റെ അടിത്തറ ഇളക്കുമെന്ന് മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം.തമ്പിദുരൈ. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുകയും തമിഴ്നാട്ടില്‍ അവരുമായി സഖ്യം ചേരുകയും ചെയ്യുന്ന ഇടതുപക്ഷം തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഉത്തരേന്ത്യ കൈവിടുമെന്ന ഭയമാണ് രാഹുല്‍ഗാന്ധിയെ തെക്കെ ഇന്ത്യയില്‍ എത്തിച്ചതെന്നും തമ്പിദുരൈ മനോരമ ന്യൂസിനോട് പറഞ്ഞു.

കരൂര്‍ ലോക്സഭാ മണ്ഡത്തില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം ജയം തേടിയിറങ്ങുകയാണ് അണ്ണാ ഡിഎംകെയുടെ ദേശീയ മുഖമായ എം.തമ്പിദുരൈ. ബിജെപിയുമായി സഖ്യമില്ലായിരുന്നെങ്കിലും അണ്ണാഡിഎംകെയ്ക്ക്  ജയിക്കാനുള്ള സാഹചര്യം തമിഴ്നാട്ടിലുണ്ടെന്ന്  തമ്പിദുരൈ നിലപാട് വ്യക്തമാക്കി. പ്രതീക്ഷയാവേണ്ട ഇടതുപക്ഷം അവസരവാദ സഖ്യങ്ങളുണ്ടാക്കി സ്വയം തകര്‍ച്ച വിളിച്ചുവരുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കനത്ത മത്സരമാണ് അണ്ണാ ഡിഎംകെയുടെ ഉറച്ച കോട്ടയില്‍ ഏറ്റവും മുതിര്‍ന്ന നേതാവ്  നേരിടുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.