സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി; പുഷ്പാർച്ചനയ്ക്ക് അനുമതിയില്ല

suresh-gopi-nss-2
SHARE

വിഷുദിനത്തിൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തി അനുഗ്രഹംതേടി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. അരമണിക്കൂറിലധികംനീണ്ട കൂടിക്കാഴ്ചയിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുമായി കൂടിക്കാഴ്ച നടത്തി. 2015ൽ പുറത്തിറക്കിവിട്ടതിനുശേഷം ആദ്യമായാണ് സുരേഷ് ഗോപി എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്.

രാവിലെ പത്തേകാലോടെ ചങ്ങനാശേരിയിലെത്തിയ സുരേഷ് ഗോപി പത്തരയോടെ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി. ബി.ജെ.പി കോട്ടയം ജില്ലാ നേതൃത്വവും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തെത്തിയ സ്ഥാനാർഥി മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കായി കാത്തുനിന്നെങ്കിലും പതിവ് സമയമല്ലാത്തതിനാൽ അനുമതി  നൽകിയില്ല. അനുഗ്രഹം തേടിയാണ് എൻ.എസ്.എസ് ആസ്ഥാനത്തെത്തിയതെന്നും നേതൃത്വത്തിന്റെ അനുഗ്രഹം ലഭിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കൂടിക്കാഴ്ചയിൽ സംസാരിച്ച കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. തിരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെന്ന് എൻ.എസ്.എസ് നേരത്തേതന്നെ പ്രഖ്യാപിച്ചതാണ്. 2015ൽ ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്ത് പ്രവേശിച്ചതിന് സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഏറെ വിവാദമായ ഈ സംഭവം ഇനി ചർച്ച ചെയ്യേണ്ടതില്ലായെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വിഷുക്കണി കണ്ടതിനുശേഷമാണ് സുരേഷ് ഗോപി പ്രചാരണത്തിനായി കോട്ടയം ജില്ലയിലെത്തിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.