തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയിൽ വീണു; ശശിതരൂരിന് പരുക്ക്; 11 സ്റ്റിച്ച്

shashi-tharoor-2
SHARE

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്ക്. തലയുടെ ഇരുവശത്തുമായി 11 തുന്നലുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി തരൂരിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്ന് മണിയോടെയാണ് ശശിതരൂര്‍  തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയത്. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വി.എസ് ശിവകുമാര്‍ എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീഴുകയായിരുന്നു. തലയുടെ ഇരുവശത്തും ഗുരുതരമായി മുറിവേറ്റു. ഉടന്‍തന്നെ ഒപ്പമുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയുടെ രണ്ടിടത്തായി 11 തുന്നിക്കെട്ടുണ്ട്. 

സ്കാനിങ്ങിന് വിധേയനാക്കിയശേഷമാണ് തരൂരിനെ കൂടുതല്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.  ഇന്നു നടത്താനിരുന്ന തരൂരിന്റ പ്രാദേശിക പ്രകടനപത്രികയുടെ പ്രകാശനവും സംഭവത്തെത്തുടര്‍ന്ന് മാറ്റിവച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.