അക്രമം നടത്തിയാല്‍ സല്‍പ്രവൃത്തിയായി കാണാനാകില്ല; മോദിക്ക് പിണറായിയുടെ മറുപടി

pinarayi-vijayan-2
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്ന് പറഞ്ഞ് അക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ല. കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നത് സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണ് കേസ്. ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍  ചെയ്തത്.  

സ്ഥാനാര്‍ഥിയെ അറസ്റ്റ് പൊലീസ് ചെയ്തതല്ല, കോടതിയില്‍ കീഴടങ്ങിയപ്പോള്‍ റിമാന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്താനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും മുഖ്യമന്ത്രി തിരുവനന്തപുരം കാട്ടാക്കടയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.