കനത്ത മഴക്ക് സാധ്യത; അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകില്ല

kerala-rain-15-04
SHARE

കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.  എന്നാൽ പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എം.രാജീവൻ പറഞ്ഞു. സംസ്ഥാനത്തെ താപനില ഏപ്രിൽ മാസത്തിൽ ഉയർന്ന് നിൽക്കും. രാജ്യത്ത് കാലവർഷം സാധാരണയായി ലഭിക്കുമെന്നും ഐ എം ഡി പ്രവചിച്ചു. 

തിരഞ്ഞെടുപ്പ് കാലത്ത് കർഷർക്ക് ആശ്വാസം പകരുന്ന പ്രവചനമാണ് കേന്ദ്ര കലാവസ്ഥാ വകുപ്പ് നടത്തിയത്. രാജ്യത്ത് ഈ വർഷം കാലവർഷം സാധാരണപോലെ ലഭിക്കുമെന്നാണ്  പ്രവചനം. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കും.

പെസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ജൂലൈ മാസത്തോടെ ദുര്ബലപ്പെടും. ഇതോടെ കേരളത്തിൽ ഉൾപ്പെടെ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന്  കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ  എം. രാജീവൻ പറഞ്ഞു.

എൽ നിനോ പ്രതിഭാസം കാരണം കാലവർഷത്തിന്റെ തുടക്കം വൈകാൻ സാധ്യതയുണ്ട്. കേരളത്തിൽ കാലവർഷം എന്ന് എത്തുമെന്ന് അടുത്തമാസം15ന് പ്രവചിക്കും. കേരളത്തിലെ താപനില ഏപ്രിൽ മാസത്തിൽ ഉയർന്നു നിൽക്കുമെങ്കിലും മേയിൽ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.