‘കാവല്‍ക്കാരന്‍ കളളന്‍’ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടിസ്

rahul-gandhi-22
SHARE

രാഷ്ട്രീയനേതാക്കളുടെ വിവാദ പരാമര്‍ശങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുനടപടി എടുത്തുവെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി. ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലാണ് വിമര്‍ശനം. പരിമിതമായ അധികാരമേ ഉളളുവെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മറുപടിയും കോടതിയെ ചൊടിപ്പിച്ചു. അതേസമയം, റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് കാവല്‍ക്കാരന്‍ കളളന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി നോട്ടിസ് അയച്ചു.

ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപണമുളള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അധ്യക്ഷ മായാവതിക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പരിമിതമായ അധികാരമേയുളളുവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ നോട്ടിസ് നല്‍കാം. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാം. കേസ് എടുക്കാന്‍ പരാതി നല്‍കാം എന്നതിനപ്പുറത്ത് വ്യക്തികളെ അയോഗ്യരാക്കാന്‍ അധികാരമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്‍റെ അധികാരങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ച കോടതി, എന്തെല്ലാം അധികാരങ്ങളുണ്ടെന്ന് വിശദമായി ബോധ്യപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.

അതേസമയം, റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് ചൗക്കീദാര്‍ ചോര്‍ ഹെ പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ നോട്ടിസയക്കാനും അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഉത്തരവിട്ടു.ഇതിനിടെ, പി.എം. നരേന്ദ്രമോദി സിനിമ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാണണമെന്നും പെരുമാറ്റചട്ടലംഘനം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സിനിമ കാണാതെ വിലക്ക് ഏര്‍പ്പെടുത്തിയെന്ന നിര്‍മാതാക്കളുടെ ഹര്‍ജിയിലാണ് നിര്‍ദേശം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.