രാഹുല്‍ ഗാന്ധി കേരളത്തില്‍; ഇനി രണ്ടുനാള്‍ കോണ്‍ഗ്രസിന് ആവേശപ്രചാരണം

rahul-in-kerala-15-04
SHARE

രണ്ടുദിവസത്തെ പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച പ്രചാരണം നടത്തും. ഒപ്പം ഉച്ചയ്ക്ക് പാലായില്‍ കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. 

ബുധനാഴ്ച സ്വന്തം മണ്ഡലമായ വയനാട്ടിലാണ് ഏറിയ നേരവും. ഒപ്പം കണ്ണൂര്‍, പൊന്നാനി മണ്ഡലങ്ങളിലും അദ്ദേഹം എത്തും. 

വിശദാംശങ്ങള്‍ ഇങ്ങനെ: ചൊവ്വാഴ്ച രാവിലെ 9 15 പത്തനാപുരം, 11 മണിക്ക് പത്തനംതിട്ട, 1.15ന് കെഎം മാണിയുടെ വീട്, 3 മണിക്ക് ആലപ്പുഴ, 5 മണിക്ക് തിരുവനന്തപുരം എന്നിങ്ങനെയാണ് പരിപാടി. ബുധനാഴ്ചത്തെ പരിപാടിയുടെ അന്തിമരൂപമായിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.