മുസ്‌ലിംകളെ അധിക്ഷേപിച്ചില്ല; പറഞ്ഞത് മരിച്ച തീവ്രവാദികളെക്കുറിച്ച്: ശ്രീധരൻപിള്ള

ps-sreedharan-pillai-2
SHARE

ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ല. മരിച്ച തീവ്രവാദികളെ കുറിച്ചാണ് പറഞ്ഞതെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

ഇത് മുസ്‌ലിംകളെ അധിക്ഷേപിച്ചതാക്കി മാറ്റി. കേസിനെ പേടിയില്ല, പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

ബാലാക്കോട്ടിലെ സൈനിക നടപടിയെക്കുറിച്ചുള്ള ശ്രീധരൻപിള്ളയുടെ വിവാദപ്രസംഗത്തിനെതിരെ  സിപിഎം നേതാവ് വി ശിവൻകുട്ടി പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. പ്രസ്താവന പിൻവലിച്ച് ശ്രീധരൻപിള്ള മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.