കോഴക്കണക്കുകളുമായി യഥാര്‍ഥ ഡയറി പുറത്ത്; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

kapil-sibal-press-mmeet-yed
SHARE

ബിജെപി നേതൃത്വത്തിന് കോഴ നല്‍കിയ വിവരങ്ങളുള്ള യെഡിയൂരപ്പയുടെ വിവാദ ഡയറി കൈവശമുണ്ടെന്ന് കോണ്‍ഗ്രസ്. ഡയറിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞമാസം ഡയറിയുടെ പകര്‍പ്പ്  പുറത്തുവിട്ടപ്പോള്‍ യഥാര്‍ഥ പേജുകള്‍ ഹാജാരാക്കാന്‍ ബിജെപി വെല്ലുവിളിച്ചിരുന്നു. തെളിവുകള്‍ പരിശോധിച്ച് യെഡിയൂരപ്പയ്ക്കും പണം വാങ്ങിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  

കര്‍ണാടക മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി ബി.എസ്. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് 1800 കോടി കോഴ നല്‍കിയെന്ന് കുറിച്ചിരിക്കുന്ന ഡയറിയുടെ പകര്‍പ്പുകള്‍ കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഡയറിയുടെ യഥാര്‍ഥ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ബിജെപിയുടെ വെല്ലുവിളിക്ക് മറുപടിയായി യഥാര്‍ഥ ഡയറി എന്ന അവകാശപ്പെട്ട് ഇന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ മുതല്‍ ബിജെപി കേന്ദ്ര കമ്മിറ്റിക്ക് വരെ നല്‍കിയ തുക രേഖപ്പെടുത്തിയിട്ടുണ്ട്. 

കര്‍ണാടക നിയമസഭയുടെ പേരിലുള്ള ഡയറിയിലെ കൈപ്പട യെഡിയൂരപ്പയുടേതാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. കന്നഡയിലാണ് കുറിപ്പുകള്‍. ഓരോ പേജിലും ഡെിയൂരപ്പയുടെ കൈയ്യൊപ്പുമുണ്ട്. 

പണത്തിന്റെ സ്രോതസ് പരിശോധിക്കണമെന്ന് ലോക്പാല്‍ അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2017 ഓഗസ്റ്റ് 2ന് ഡി.െക ശിവകുമാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഡയറിയുടെ പകര്‍പ്പ് ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ഡയറി ലഭിക്കാത്തതിനാലാണ് തുടര്‍ നടപടി ഉണ്ടാകാതിരുന്നത് എന്നായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.