തിര. ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമല്ലെന്ന് സ്വാമി ചിദാനന്ദപുരി, പരാതി നൽകുമെന്ന് എൽഡിഎഫ്

sabarimalakarma-samity
SHARE

തിരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ സമിതി. ശബരിമല വിഷയം തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ഓര്‍മപ്പെടുത്തുമെന്നും കര്‍മ സമിതിക്ക്  ചട്ടലംഘനം ബാധകമല്ലെന്നും കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദ പുരി. ശബരിമല സജീവ ചര്‍ച്ചയാക്കുക ലക്ഷ്യംവെച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ നാമജപ പ്രതിഷേധമെന്നും ചിദാനന്ദപുരി വ്യക്തമാക്കി. കര്‍മസമിതിക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് പറഞ്ഞു. 

അയ്യപ്പന്റെ ചിത്രവും നിലവിളക്കും വെച്ചാണ് ശബരിമല കര്‍മസമിതിയുടെ നാമജപപ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി കര്‍മസമിതിയുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണമാക്കുമെന്നും കര്‍മസമിതിക്കെതിരെ ചട്ടലംഘനം സാധ്യമല്ലെന്നും ചിദാനന്ദപുരി വ്യക്തമാക്കി 

കര്‍മസമിതി ഒരു മുഖമൂടിയാണെന്നും ആര്‍ എസ് എസാണ് നാമജപത്തിന് പിന്നിലെന്നും എല്‍ ഡി എഫ് ആരോപിച്ചു . ശബിമല വിഷയത്തില്‍ ബിജെപി അപഹാസ്യരാവുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയില്‍ നിമയസംരക്ഷണം സാധ്യമാക്കുമെങ്കില്‍ നേരത്തെ ചെയ്യാത്തത് എന്തെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ശബരിമല കര്‍മസമിതി വരും ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി നാമജപ പ്രതിഷേധം സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് 

MORE IN BREAKING NEWS
SHOW MORE