ഇറാന്‍ സൈന്യം ഭീകരസംഘടനയെന്ന് അമേരിക്ക‍; അപലപിച്ചും, തിരിച്ചടിച്ചും രാജ്യം

iran
SHARE

ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക്ക് റവല്യൂഷണറി ഗാര്‍ഡിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്തെ സൈന്യത്തെ ഭീകര സംഘടനയെന്ന് യു.എസ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാനും തിരിച്ചടിച്ചു.

ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതോടെ വഷളായ ഇറാന്‍ അമേരിക്ക ബന്ധം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് അതിന് ഒടുവിലത്തെ തെളിവാണ് യു.എസ്.വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ ഈ പ്രസ്താവന ആദ്യമായാണ് അമേരിക്ക മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വിഭാഗത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. 

ഇറാന്റെ ഭീകരതയെ വേണ്ടുവോളം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും. ഐആര്‍ജിസി എന്ന ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീകരസംഘടനകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നുവെന്നും പ്രസിഡന്റ് ട്രംപ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഐആര്‍ജിസിയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.ഒപ്പം യു.എസ് നടപ്പാക്കിയ ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തിക സമ്മര്‍ദ്ദവും ഇറാനുമേലുണ്ട്. അമേരിക്കന്‍ നടപടിയെ ശക്തമായി അപലപിച്ച ഇറാന്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് തിരിച്ചടിച്ചു.  ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിക്കുന്നു നെതന്യഹു ഭരണകൂടത്തെ സന്തോഷിപ്പിക്കാനാണ് അമേരിക്ക ഇത് ചെയ്തതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.