വർക്കല പാപനാശത്തിനു സമീപം വൻ തീപിടുത്തം; ഏഴു കടകള്‍ കത്തിനശിച്ചു

fire
SHARE

തിരുവനന്തപുരം വർക്കല പാപനാശത്തിനു സമീപം വൻ തീപിടുത്തം. ഏഴു കടകള്‍ കത്തിനശിച്ചു. പുലർച്ചെ മൂന്നു മണിക്കാണ്  തീപിടിത്തമുണ്ടായത്.  വര്‍ക്കല ബീച്ചിലെ ഹെലിപാഡിനു സമീപം പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റ്, രണ്ട് മിനി സൂപ്പർ മാർക്കറ്റുകള്‍,  തുണിക്കടകള്‍,  യോഗാ സെന്റർ എന്നിവയാണ് കത്തിനശിച്ചത്. അഗ്നിശമനസേനയെത്തി തീയണച്ചു.  തീപിടിത്തം ഉണ്ടാവാനുളള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.  വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.