റിസർവ് ബാങ്ക് അടിസ്ഥാന നിരക്കുകൾ കാൽ ശതമാനം കുറച്ചു

rbi-1
SHARE

അടിസ്ഥാനനിരക്കുകളിൽ കാല്‍ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക്. റീപോ ആറു ശതമാനമായും, റിവേഴ്‌സ് റീപോ 5.75ശതമാനമായുമാണ് കുറച്ചത്. റിസര്‍വ് ബാങ്കിന്റെ രണ്ടാം അര്‍ധവാര്‍ഷിക സാമ്പത്തിക അവലോകന യോഗത്തിലാണ് തീരുമാനം. 

കഴിഞ്ഞ ആറുമാസമായി നാണയപ്പെരുപ്പത്തില്‍ വര്‍ധനവ് ഉണ്ടാകാത്തതാണ്  നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. പൊതുതിരഞ്ഞെടുപ്പ് അടുത്തതിനാൽ നിരക്ക് കുറക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സമ്മർദ്ദവും ആർബിഐയ്ക്കു മുന്നിലുണ്ടായിരുന്നു. ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്ന ജിഡിപി 7.2ശതമാനമാണെന്ന് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കുക, വിപണിയിൽ പണലഭ്യത ഉയർത്തുക എന്നിവയാണ് ആർബിഐയുടെ ലക്ഷ്യം.  അതേസമയം, നിരക്കിൽ  കുറവ് വന്നതോടെ,  വാണീജ്യബാങ്കുകൾ പലിശയിളവ് പ്രഖ്യാപിക്കാൻ സാധ്യതയേറി. ഇത്, ഭവന -വാഹന വായ്പകൾ എടുത്തിട്ടുള്ളവർക്ക് ഗുണമാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.