ഓഹരിവിപണി റെക്കോർഡ് കുതിപ്പിൽ; മുപ്പത്തിയൊൻപതിനായിരം പോയൻറ് കടന്നു

sensex-t
SHARE

ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് കുതിപ്പിൽ. ചരിത്രത്തിലാദ്യമായി സെൻസെക്സ് മുപ്പത്തിയൊൻപതിനായിരം പോയൻറ് പിന്നിട്ടു. ഒരു ഘട്ടത്തിൽ  ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചത്. ദേശിയ സൂചികയായ നിഫ്റ്റി തൊണ്ണൂറ് പോയൻറ് ഉയർന്ന് പതിനോരായിരത്തി എഴുന്നൂറ്റി പതിനഞ്ചിലെത്തി. വിദേശ ഫണ്ടുകൾക്കൊപ്പം, ആഭ്യന്തര നിക്ഷേപം വർധിക്കുന്നതും വിപണിക്ക് നേട്ടമായി വിലയിരുത്തുന്നു. 

ഒപ്പം, വരാനിരിക്കുന്ന ആർബിഐ വായ്പാനയത്തെ നിക്ഷേപകർ പ്രതീക്ഷയോടെ കാണുന്നതും, വൻകിടകമ്പനികളുടെ അവസാനപാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. ടാറ്റാമോട്ടോഴ്സ്, ഹിണ്ടാൽകോ, വിപ്രോ,മാരുതി തുടങ്ങിയ കമ്പനികൾനേട്ടത്തിലാണ്. ഐഓസി, ബിപിസിഎൽ, ഓഎൻജിസി തുടങ്ങി എണ്ണകമ്പനികളടക്കം നഷ്ടംനേരിട്ടു.    

MORE IN BREAKING NEWS
SHOW MORE