ബഹിരാകാശം പൊതു ഇടം; മലിനീകരണ മുന്നറിയിപ്പുമായി അമേരിക്ക: ആശങ്ക വേണ്ടെന്ന് ഇന്ത്യ

shakti
Courtesy: NASA
SHARE

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ മുന്നറിയിപ്പുമായി അമേരിക്ക. പരീക്ഷണം ബഹിരാകാശ മലിനീകരണത്തിന് കാരണമാകും. ബഹിരാകാശം എല്ലാവരുടേയും പ്രവര്‍ത്തന ഇടമെന്ന് പ്രതിരോധ സെക്രട്ടറി.

അതേസമയം മിസൈല്‍ പരീക്ഷണത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യ അറിയിച്ചു. മലിനീകരണ ഭീഷണി ബഹിരാകാശത്ത് നിലനില്‍ക്കില്ലെന്നും ഇന്ത്യ. അവശിഷ്ടങ്ങള്‍ ഉടന്‍ ഭൂമിയില്‍ പതിക്കുമെന്നും വിശദീകരണം നല്കി. 

 ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വിജയമായതായി പ്രധാനമന്ത്രി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.  ദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് വിജയകരമായ പരീക്ഷിച്ചത്. അമേരിക്കയ്ക്കും ചൈനയ്ക്കുംശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹമാണ് തകര്‍ത്തത്. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നുമിനിറ്റില്‍ ലക്ഷ്യം കണ്ടതായും അദ്ദേഹം പറഞ്ഞിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.