രാഹുലിന്റെ വരവ് നേതാക്കളുടെ ആഗ്രഹം മാത്രമോ? അടിമുടി ആശയക്കുഴപ്പം

oc-mullappally-pc-ramesh
SHARE

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ സര്‍വത്ര ആശയക്കുഴപ്പം. ഉറപ്പിച്ചുപറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പോലും ഇന്ന് പിന്നോട്ട് പോയി. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുലിനല്ലാതെ മറ്റാര്‍ക്കുമറിയാത്ത സ്ഥിതിയാണിപ്പോഴുളളത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന് യഥാര്‍ഥത്തില്‍ ആദ്യം പറഞ്ഞത് വി ടി ബല്‍റാമാണ്. അത് പതിവ് പോലെ ഫെയ്സ്ബുക്കിലായതിനാല്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സുരക്ഷിതമായ വയനാട്ടില്‍ ഐ ഗ്രൂപ്പിനെ വെട്ടി, അനുയായി സിദ്ദിഖിന് സീറ്റ് പിടിച്ചുമേടിച്ചതാണ് ഉമ്മന്‍ ചാണ്ടി. ആ ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ കേരളത്തിലെക്കെന്ന് ആദ്യം പറഞ്ഞത്.

രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു എന്നേ ഉമ്മന്‍ ചാണ്ടി പോലും ആദ്യം പറഞ്ഞുളളൂ. പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ പ്രത്യേകം വിളിച്ച് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനാവട്ടെ ഇന്ന് രാവിലെ പ്രഖ്യാപനമെന്നും പറഞ്ഞുറപ്പിച്ചു.

അപ്പോഴും ഉറപ്പിക്കാതിരുന്ന രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ആവര്‍ത്തിച്ചുറപ്പിച്ചത് ഉമ്മന്‍ ചാണ്ടി തന്നെയാണ്. കെ പി സി സിയുടെ അഭ്യര്‍ഥന മാനിച്ച് രാഹുല്‍ വയനാട്ടിലേക്ക് വരിക തന്നെയാണെന്ന് ഉമ്മന്‍ ചാണ്ടി തറപ്പിച്ച് പറഞ്ഞു.

രാവിലെ പ്രവര്‍ത്തകസിമിതിയംഗം പി സി ചാക്കോ കേരളത്തിലെ നേതാക്കളുടെ അമിതാവേശത്തെ തളളിപ്പറഞ്ഞു, വിമര്‍ശിച്ചു.

തലേന്ന് പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോയ ഉമ്മന്‍ ചാണ്ടിയാവട്ടെ വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യം രാഹുല്‍ കൂടി തീരുമാനിക്കാനുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.

ചുരുക്കത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൂചനകളും ആഗ്രഹവുമല്ലാതെ  ഒരു ധാരണയുമില്ലെന്നാണ് വ്യക്തമാകുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.