ഗ്രൂപ്പുകള്‍ക്ക് അതീതമാകണം; സ്ഥാനാര്‍ഥിനിര്‍ണയം വേഗം പൂര്‍ത്തിയാക്കണം: വിഎം സുധീരന്‍

vm-sudheeran
SHARE

ഗ്രൂപ്പുകള്‍ക്ക് അതീതമായി എത്രയും വേഗം സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് വി.എം.സുധീരന്‍. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിങ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി . തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുകുള്‍ വാസ്നിക് അറിയിച്ചു.  പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയില്‍ സമര്‍പിക്കും. എന്നാല്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഉമ്മന്‍ചാണ്ടി ഇന്നത്തെ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു.  വയനാട്ടില്‍ ടി.സിദ്ദിഖിന് സീറ്റ് നല്‍കുന്നതിനെ ഐ ഗ്രൂപ്പ് എതിര്‍ത്തതാണ് പ്രധാനമായും അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.