സംസ്ഥാനഘടകത്തിന്റെ ലിസ്റ്റിൽ ടോം വടക്കൻ ഇല്ലെന്ന് ശ്രീധരൻപിള്ള; പട്ടിക ഇന്ന്

tom-vadakan-ps-shreedharan-
SHARE

ടോം വടക്കന്‍ ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള, ടോം വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. 

കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന കാര്യത്തിൽ ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗം തീരുമാനമെടുത്തിട്ടുണ്ട്.. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മൽസരിക്കണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ചർച്ചയാകും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ടോം വടക്കന്‍ ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്നും ടോം വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.