സോളാർ കേസ് പ്രതികള്‍ സ്ഥാനാര്‍ഥികളായാല്‍ എതിരെ മല്‍സരിക്കുമെന്ന് പരാതിക്കാരി

solar-case
SHARE

സോളര്‍ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മല്‍സരിക്കുമെന്ന് പരാതിക്കാരി. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മല്‍സരമെന്നും പരാതിക്കാരി പറഞ്ഞു. കേസ് നടപടികള്‍ അനന്തമായി വൈകുകയാണെന്നും ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.