പത്തനംതിട്ടയ്ക്കായി പിടിവലി; സുരേന്ദ്രനൊപ്പം കച്ചമുറുക്കി പിള്ളയും രമേശും

bjp-pathanamthitta
SHARE

പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബിജെപിയിൽ പിടിവലി. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് നാലിന് ഡൽഹിയിൽ ചേരും. 

*പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകാന്‍ ബിജെപിയില്‍ നേതാക്കളുടെ പോരാട്ടം

*കെ.സുരേന്ദ്രന്‍, പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ് എന്നിവര്‍ രംഗത്ത്

*താല്‍പര്യം അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, എം.ടി രമേശ്, പി എസ് ശ്രീധരൻപിള്ള വരും പത്തനംതിട്ടയ്ക്കായി കച്ചമുറുക്കി നിൽക്കുന്നു. 

ശ്രീധരൻ പിള്ള മിക്കവാറും പുറത്തായേക്കും. തുഷാർ വെള്ളാപ്പള്ളി മൽസരിക്കില്ലെങ്കിൽ തൃശൂരിൽ ടോം വടക്കന് സാധ്യത തെളിയും. വടക്കന്റ പേര് സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിലില്ല. നിർബന്ധിച്ചാൽ മൽസരിക്കാമെന്ന നിലപാടിലാണ് സുരേഷ് ഗോപി. പാലക്കാട് ശോഭ സുരേന്ദ്രൻ, സി കൃഷ്ണകുമാർ, ആറ്റിങ്ങൽ പി കെ കൃഷ്ണദാസ്, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനോ, ബി ഗോപാലകൃഷ്ണനോ മൽസരിച്ചേക്കും. 

യു പി, ആന്ധ്ര, തെലങ്കാന, ബിഹാർ, ഡൽഹി, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.